Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotel

പ​ക്ഷി​പ്പ​നി: ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വെ​റ്റ​റി​ന​റി രം​ഗ​ത്തെ വി​ദ​ഗ്ധ​രും ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും. പ​ക്ഷി​പ്പ​നി​യു​ടെ പേ​രി​ല്‍ ആ​ല​പ്പു​ഴ​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ഴി, താ​റാ​വു വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ച്ച​തും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹോ​ട്ട​ലു​ക​ളി​ലെ​ത്തി ഈ ​വി​ഭ​വ​ങ്ങ​ള്‍ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രെ ഇ​റ​ക്കി​വി​ട്ട​തും ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ 1500 ഹോ​ട്ട​ലു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ട​ച്ചി​ട്ടി​രു​ന്നു. നി​യ​ന്ത്ര​ണം തു​ട​ര്‍​ന്നാ​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​മെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദ​ഗ്ധ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. പ​ക്ഷി​പ്പ​നി അ​ഥ​വ ഏ​വി​യ​ന്‍ ഇ​ന്‍​ഫ്ലൂ​വ​ന്‍​സ ഒ​രു അ​ന്താ​രാ​ഷ്ട്ര ​സാം​ക്ര​മി​ക രോ​ഗ​മാ​ണ്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്രോ​ട്ടോ​ക്കോ​ള​നു​സ​രി​ച്ചാ​ണ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ​യേ​റ്റ സ്ഥ​ല​ത്തു​നി​ന്നു​ള്ള ഇ​റ​ച്ചി​യും മു​ട്ട​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത് നി​രോ​ധി​ക്കു​ക​യും ആ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ക്ഷി​ക​ളെ കൊ​ന്ന് മ​റ​വു​ചെ​യ്യു​ക​യും വേ​ണം.

രോ​ഗ​ബാ​ധ​യേ​റ്റ സ്ഥ​ല​ത്തു​നി​ന്നു​ള്ള മാം​സ​മോ മു​ട്ട​യോ പു​റ​ത്തു പോ​കാ​ത്ത ക്ര​മീ​ക​ര​ണ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. പി​ന്നെ ആ ​പേ​രി​ല്‍ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന ഇ​റ​ച്ചി​യും മു​ട്ട​യും പാ​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തി​ന് നി​രോ​ധ​നം കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

70 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ ചൂ​ടാ​ക്കു​മ്പോ​ള്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു മി​നി​റ്റി​ന​കം വൈ​റ​സു​ക​ള്‍ ന​ശി​ക്കും. അ​തി​നാ​ല്‍ പ​ക്ഷി​പ്പ​നി​യു​ടെ പേ​രി​ല്‍ മു​ട്ട​യോ ഇ​റ​ച്ചി​യോ ക​ഴി​ക്കു​ന്ന​തി​ല്‍ ഭീ​തി വേ​ണ്ട​ന്നും കൃ​ത്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ത്താ​ല്‍ ഇ​വ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നും ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും പ്ര​തി​ക​രി​ച്ചു.

പ​ച്ച​മു​ട്ട​യും പാ​തി​വെ​ന്ത ഇ​റ​ച്ചി​യും മു​ട്ട​യും ആ​ഹാ​ര​മാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മു​ന്‍ ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ കോ​ഴി, താ​റാ​വ് മാം​സം, കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു മു​മ്പും ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Up